സമരം ശക്തമാക്കി കര്‍ഷകര്‍; 3500 ട്രാക്ടറുകളുമായി കൂറ്റന്‍ റാലി
ജനുവരി 26-ന് നടക്കുന്ന റാലിയില്‍ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പങ്കെടുക്കും. സമരം നടക്കുന്ന സിംഗു, തിക്രി, ഗാസിപൂർ എന്നിവിടങ്ങളിൽ തമ്പടിച്ചിട്ടുള്ള കർഷകരാണ് ഇന്നത്തെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തത്.